നിലമ്പൂർ പോരിനൊരുങ്ങി മുന്നണികള്‍,എപി അനിൽകുമാറിന് കോണ്‍ഗ്രസിന്‍റെ ചുമതല, സിപിഎമ്മിന്‍റെ ചുക്കാന്‍ എംസ്വരാജിന്

നിലമ്പൂര്‍: ഉപ തെരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തെരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി.കോൺഗ്രസിൽ നിന്ന് വി എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ട്. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടെയങ്കിലും അവസാന നിമിഷം സർപ്രൈസ് സ്ഥാനാർത്ഥിക്കും സാധ്യതയുണ്ട്.
പി വി അൻവർ ഉപേക്ഷിച്ച നിലമ്പൂരിൽ ആരു മത്സരിച്ചാലും നിർണായക ഘടകം ആവുക അൻവർ തന്നെയാകും. അൻവറിന്‍റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് ആര്യൻ ശൗകത്തിനെ ഇതേ വരെ തള്ളിയിട്ടില്ല.സ്ഥാനാർത്ഥിയുടെ പേരിൽ ഇടയാനും മടിക്കില്ല എന്ന അൻവറിന്‍റെ മുന്നറിയിപ്പ് അന്തരീക്ഷത്തിൽ ഉണ്ട്. എന്തായാലും കെസി വേണുഗോപാലിന്‍റെ വിശ്വസ്തനായ എപി അനിൽകുമാറിനെ കോൺഗ്രസ് ചുമതല ഏൽപ്പിച്ചത് ഹൈക്കമാന്‍റിന്‍റെ തീരുമാനമാകും അന്തിമമെന്ന മുന്നറിയിപ്പ് നൽകുന്നു.