Uncategorized
കൊടുമണ്ണിൽ ഷെഡ്ഡിൽ നിന്ന് 2 പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി; തകർന്ന ഷെഡ്ഡിൽ കുഞ്ഞുങ്ങളും മുട്ടകളും

പത്തനംതിട്ട: ആൾതാമസം ഇല്ലാത്ത ഷെഡ്ഡിൽ നിന്ന് പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തി. രണ്ടു വലിയ പെരുമ്പാമ്പുകളും പത്തു കുഞ്ഞുങ്ങളും മുട്ടകളുമാണ് കണ്ടെത്തിയത്. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡിൽ നിന്നാണ് പാമ്പിനേയും കുഞ്ഞുങ്ങളേയും കിട്ടിയത്. ഷെഡ് പൂർണമായും തകർന്ന നിലയിലായിരുന്നു. വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കോന്നി വനംവകുപ്പിനെ ബന്ധപ്പെടുകയും അവരെത്തി പാമ്പിനേയും കുഞ്ഞുങ്ങളേയും പിടിക്കുകയുമായിരുന്നു. ഷെഡിൻ്റെ അടിയിലാണ് പാമ്പും കൂട്ടത്തെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.