Uncategorized

എടുത്തു കൊണ്ടു പോയ ഫോണ്‍ തിരികെച്ചോദിച്ചത് ചൊടിപ്പിച്ചു, ചുറ്റിക കൊണ്ട് തലക്കടിച്ചു; പ്രതി റിമാന്റിൽ

തൃശൂർ: ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു. ഗണേശമംഗലം തിരുവണ്ണാൻപറമ്പിൽ അജീഷിനെ ആക്രമിച്ച കേസിലെ പ്രതി മതിലകം തപ്പിള്ളി വീട്ടിൽ നസ്മൽ(23) ആണ് റിമാൻഡിലായത്. 2024 ആഗസ്റ്റ് 18 ന് വൈകീട്ട് 05.30 നാണ് കേസിനാസ്പദമായ സംഭവം.

അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ സുഹൃത്ത് എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിർത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാൽ മുട്ടിലും ഇടത് കാൽ മസിലിലും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒളിവിൽ പോയ നസ്മൽ തൃപ്രയാർ വന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button