Uncategorized
മുന്നിലെ ബൈക്കിന് നമ്പർപ്ലേറ്റില്ല, പിന്നാലെ പോയി പൊലീസ്, കഴക്കൂട്ടത്ത് വെച്ച് പിടിവീണു, കണ്ടെടുത്തത് രാസലഹരി

വലയിലാക്കിയത്. ബലവാൻനഗർ സ്വദേശി സബിൻ ആണ് കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. വൈകുന്നേരം കഴക്കൂട്ടത്തു വച്ച് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ പോയ ബൈക്ക് സംശയം തോന്നിയ പോലീസ് പിൻതുടരുകയായിരുന്നു.
മുക്കോലയ്ക്കൽ ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് കഴക്കൂട്ടം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെടുക്കാനായില്ല. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് പാൻ്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 3 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.