കൈകോർക്കാം ലഹരിക്കെതിരെ- മൂന്ന് ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ ലഹരി വിരുദ്ധ ക്യാമ്പയിന് കേളകം ശാന്തിഗിരിയിൽ തുടക്കമായി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതം പറഞ്ഞു. കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീതി ജെ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷനായിരുന്നു. ശാന്തിഗിരി പള്ളി വികാരി റവ. ഫാ. സന്തോഷ് ഒറവാറന്തര മുഖ്യാതിഥിയായി. കേളകം സബ് ഇന്‍സ്പെക്ടര്‍ റഷീദ് പി എം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെമ്പര്‍ സജീവന്‍ പാലുമ്മി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫാ.എൽദോ ജോൺ നന്ദി അറിയിച്ച് സംസരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, പ്രസംഗം, കവിതാലാപനം, ഗാനം, പോസ്റ്റർ പ്രദർശനം എന്നിവയും നടന്നു.
അടയ്ക്കാത്തോട്ടില്‍ നടന്ന പരിപാടി ഷിയാസ് യമാനി ഉസ്താദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ഷാന്‍റി സജി ആശംസകള്‍ അറിയിക്കുകയും, ബിനു മാന്വവല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പാറത്തോട്ടില്‍ നടന്ന പരിപാടി പേരാവൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ പി ടി യേശുദാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ തോമസ് പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. നാളെ നാല് മണിക്ക് ചെട്ടിയാംപറമ്പില്‍ ആരംഭിച്ച് വളയംചാല്‍ വഴി മഞ്ഞളാംപുറത്ത് അവസാനിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശനിയാഴ്ച വൈകീട്ട് കേളകത്ത് അവസാനിക്കും.