Uncategorized

ശാസ്തമംഗലത്ത് പിടിയിലായവരുടെ കോൾ, അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്നെത്തിയത് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കഞ്ചാവിന്റെ മൊത്തവിൽപന നടത്തിയിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പൂജപ്പുര ,അമ്മു ഭവനില്‍ അരുണ്‍ ബാബു (36), മഞ്ചാടി സ്വദേശിയായ മകം വീട്ടിൽ പാർത്ഥിപൻ (29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കഞ്ചാവുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇവരെ കുടുക്കിയത്.

ഈ മാസം ആദ്യം തിരുവനന്തപുരം ശാസ്തമംഗലത്ത് വെച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. പേരൂർക്കട സ്വദേശിയായ അനന്തു (22), കൊടുങ്ങാനൂർ സ്വദേശി വിനീഷ് (22) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇരുവരെയും പൊലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ ഫോൺ കോളുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നാണ് പാർഥിപൻ, അരുൺ ബാബു എന്നിവർ കൂടി ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസിന് മനസിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button