Uncategorized
മലപ്പുറം തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റിൽ

മലപ്പുറം: തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്. വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർ ഗൺ, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ കണ്ടെടുത്തു. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.