Uncategorized

അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പിടികൂടി

മുഴക്കുന്ന്:അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി വിൽപ്പന നടത്തുകയായിരുന്ന ആളെ പിടികൂടി. കാക്കയങ്ങാട് പാല പുഴയിൽ നിന്ന് അനധികൃതമായി പുഴമണൽ കളവ് ചെയ്ത് വിൽപനയ്ക്കായി കടത്തി കൊണ്ട് പോവുകയായിരുന്ന മുഴക്കുന്ന് കൂടലാട് സ്വദേശി സുനിൽ കുമാർ എന്ന എന്നയാളെയാണ് KL 59 C 1975 നമ്പർ മിനി ലോറി സഹിതം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിപിൻ പിടികൂടിയത്. മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെപെക്ടർ എം.ടി. ബെന്നി. സിവിൽ പോലീസ് ഓഫീസർമാരായ ദിൽരൂപ്. പി.രാകേഷ്.കെ എന്നിവരും എസ് ഐ യുടെ കൂടെ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button