Uncategorized
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ 15 കാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ജോസ് രാജ് – ബീന ദമ്പതികളുടെ മകളാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.