Uncategorized

ഒരു പശുവിനെപ്പോലും വളർത്തിയിട്ടില്ല; ഭാസുരാംഗൻ ക്ഷീരകർഷകനല്ല, ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കി സർക്കാർ

തിരുവനന്തപുരം: ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെയാണ് സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്റർ ആക്കിയത് എന്നതിനു തെളിവ്. ഒരു പശുവിനെയോ എരുമയെയോ പോലും എൻ ഭാസുരാംഗൻ വളർത്തിയിട്ടില്ലെന്നും ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കുന്നതായും ക്ഷീര വികസനവകുപ്പ് ഉത്തരവായി തന്നെ പുറത്തിറക്കി. പശുവിനെ വളർത്താത്ത സിപിഐ നേതാവായ ഭാസുരാംഗനാണ് മുപ്പത് വർഷത്തിലേറെക്കാലം മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി തുടർന്ന് കോടികൾകളുടെ വെട്ടിപ്പ് നടത്തിയത്.

ക്ഷീര കർഷകനല്ലാത്ത ഭാസുരാംഗനെ സർക്കാർ മിൽമ അഡ്മിനിസ്ട്രേറ്ററാക്കിയത് ഗുരുതര നിയമലംഘനമാണ് എന്നതിൻ്റെ തെളിവ് കൂടിയാണ് ഈ ഉത്തരവ്. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തി ഇഡി ഒരു വർഷത്തിലേറെ ജയിലിലേക്ക് അയച്ചതിന് പിന്നാലെയാണ് എൻ ഭാസുരാംഗൻ ഇത്രയും കാലം സർക്കാരിനെ പറ്റിച്ചത് സർക്കാരിന് തന്നെ തുറന്ന് സമ്മതിക്കേണ്ടി വന്നത്. മാറനെല്ലൂർ ക്ഷീരയുടെ മറവിലും ക്ഷീര വികസന വകുപ്പ് വഴിയും ഭാസുരാംഗൻ തട്ടിയെടുത്ത കോടികൾ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് പക്ഷേ ഉത്തരവിൽ മിണ്ടുന്നുമില്ല. ഉത്തരവിൻ്റെ പകർപ്പ് പുറത്തുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button