സാംക്രമിക രോഗങ്ങൾ; ജില്ലയിൽ 142 ഹോട്സ് പോട്ടുകൾ

കണ്ണൂർ: സാംക്രമിക രോഗങ്ങൾ പടരാ തിരിക്കാൻ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. 2024ലെ സാംക്രമിക രോഗങ്ങളുടെ കണക്ക് അനുസരിച്ച് ജില്ലയിൽ 142 കേന്ദ്രങ്ങൾ ഹോട്സ്പോട്ടുകളാണ്. ഡെങ്കി -77, എലിപ്പനി-16, ഹെപ്പറ്റെറ്റിസ് എ-49 എന്നിങ്ങനെയാണ് ഹോട്സ്പോട്ടുകൾ. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ തോട്ടം മേഖലയിലും വീടിനകത്ത് സൂക്ഷിച്ച മണി പ്ലാന്റ് പോലെയുള്ള ഇൻഡോർ ചെടികളിലും ഫ്രിഡ്ജിൻ്റെ ട്രേ തുടങ്ങിയവയിലും കൊതുക് വളരുന്ന സാഹചര്യമാണ് കണ്ടെത്തിയത്. ജില്ലയിൽ 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരിലാണ് കൂടുതലായി എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.
ചെളി വെള്ളവുമായി നിരന്തരം സമ്പർക്കം ഉള്ളവർ, നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, മൃഗപരിപാലകർ, കൃഷിപ്പണിക്കാർ എന്നിവയിലാണ് കൂടുതലായി കേസുകൾ. സ്ത്രീകളിൽ കൂടുതലായി വീട്ടമ്മമാ രിലാണ് രോഗബാധ. മദ്യപാനം, മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. അന്തർസംസ്ഥാന തൊഴിലാളികളിലാണ് കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്യുന്ന തെങ്കിലും തദ്ദേശീയ കേസുകളുമുണ്ടായി. സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ തന്നെ മലമ്പനി പടരുന്ന സാഹചര്യമാണിത്. കെട്ടിട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ കേസുകൾ വരാനുള്ള സാഹചര്യം കൂടുതലാണ്. അത്തരം പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുത്തവർക്കാണ് കൂട്ടമായി ഹെപ്പറ്റെറ്റിസ് എ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. മാലൂരിൽ ഒരു പഠന കേന്ദ്രത്തിലെ കിണർ കേന്ദ്രീകരിച്ചും പരിയാരത്ത് ഒരു ഉത്സവ പ്രദേശം കേന്ദ്രീകരിച്ചും തൃപ്പങ്ങോട്ടൂരിൽ ഒരു കല്യാണ ആഘോഷ ത്തിൽ പങ്കെടുത്തവർക്കും കേസുകൾ റിപ്പോർട്ട് ചെയ്തു.