Uncategorized
സിനിമാ മേഖലയിലെ ലഹരിയുടെ വ്യാപനം തടയാൻ ഫെഫ്ക; ജാഗ്രതാ സമിതി രൂപീകരിക്കാനൊരുങ്ങി സംഘടന

മലയാള സിനിമയുടെ വിവിധ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാൻ ഒരുങ്ങി സിനിമ സംഘടനയായ ഫെഫ്ക. നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയിൽ പടരുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരിയുടെ ഉപയോഗം തടയാനായി എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ജാഗ്രത ഉറപ്പാക്കും.
മലയാള സിനിമയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നെന്ന് കഴിഞ്ഞ ദിവസങ്ങളായി വാർത്തകൾ വന്നിരുന്നു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം തുടങ്ങിയ നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവർത്തിച്ച രഞ്ജിത്ത് ഗോപിനാഥനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് ഫെഫ്ക ഇയാളെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.