Uncategorized
ജോലി ചെയ്ത പ്ലൈവുഡ് ഫാക്ടറിക്ക് തീവെച്ചു; ഒഡീഷ സ്വദേശിക്കെതിരെ കേസ്

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്‌ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുൻ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു. ധർമ്മശാലയിലെ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നവീൻ ബോർഡ്‌സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്. 23ന് പുലർച്ചെ 1.30നും രാവിലെ 9 നും ഇടയിലായിരുന്നു സംഭവം. ചിറക്കൽ മണ്ഡപത്തിലെ വൽസല നിവാസിൽ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഗോഡൗണിൽ സൂക്ഷിച്ച ഫെയ്സ് വിനീർ, കോർ വിനീർ, പ്ലൈവുഡുകൾ, ഡോറുകൾ എന്നിവയുൾപ്പെടെ കത്തിനശിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുൻ ജീവനക്കാരൻ ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്.