Uncategorized
ഇരിട്ടി സംഗീത സഭയുടെ വാർഷിക പൊതുയോഗവും 25-26 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും ജി ദേവരാജൻ അനുസ്മരണവും

ഇരിട്ടി:ഇരിട്ടി സംഗീത സഭയുടെ വാർഷിക പൊതുയോഗവും25-26 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും ജി ദേവരാജൻ അനുസ്മരണവും ഇരിട്ടി ഹൗസ് ബിൽഡിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
മനോജ് അമ്മ അധ്യക്ഷം വഹിച്ച യോഗത്തിൽ പ്രകാശൻ പാർവണം, ഡോ.ജി ശിവരാമകൃഷ്ണൻ,കെ എം കൃഷ്ണൻ മാസ്റ്റർ, സുരേഷ് കുമാർ സി, സരിത പ്രകാശ്,ഷാജി ജോസ് എന്നിവർ സംസാരിച്ചു.’ദേവരാജ സന്ധ്യ’ എന്ന സംഗീത പരിപാടിയും അരങ്ങേറി.
പുതിയ ഭാരവാഹികളായി മനോജ് അമ്മ (പ്രസിഡൻ്റ്), ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം (വൈസ് പ്രസി ) സുരേഷ് കുമാർ സി(സെക്രട്ടറി), മഹേന്ദ്രകുമാർ, സരിത പ്രകാശ് (ജോ. സെക്രട്ടറിമാർ) എ കെ ഹസ്സൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.