Uncategorized
സ്കൂളുകളിൽ ഇന്ന് ജാഗ്രതാദിനം ആചരിക്കും

കണ്ണൂർ: വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും കുട്ടികൾക്കിടയിലെ അക്രമവാസനയും നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെറുക്കുന്നതിനുമായി മാർച്ച് 26 ബുധനാഴ്ച ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ജാഗ്രതാദിനം ആചരിക്കും. ജാഗ്രതാ യോഗങ്ങൾ, സിഗ്നേച്ചർ ക്യാമ്പയിൻ, പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ പ്രദർശനം, കൃതജ്ഞത മരം തുടങ്ങിയ പരിപാടികൾ അന്നേദിവസം സ്കൂളുകളിൽ ആവിഷ്ക്കരിക്കും. തദ്ദേശസ്ഥാപന പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-യുവജന- വിദ്യാർഥി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന ജാഗ്രതാ സമിതി സ്കൂളുകളിൽ രൂപീകരിക്കും. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം സ്കൂളുകളിൽ ഉറപ്പ് വരുത്തും.