Uncategorized
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ കുനിത്തലയിൽ വാഴത്തോട്ടം നശിച്ചു

പേരാവൂർ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ കുനിത്തല സ്കൂളിന് സമീപത്തെ വാഴത്തോട്ടത്തിൽ വൻ നാശം. 480-ലധികം കുലച്ച വാഴകൾ നശിച്ചു. മുള്ളേരിക്കൽ സ്വദേശി പുതിയേടത്ത് ജെയ്‌സന്റെ വാഴത്തോട്ടത്തിലാണ് കാറ്റ് വൻ നാശം വിതച്ചത്.