Uncategorized
‘സ്റ്റേഷന് പിന്നിലൂടെ കാട്ടിലേക്ക് ഓടിക്കയറി’; കോടതിയിൽ കൊണ്ടുപോകും വഴി പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു

വടക്കാഞ്ചേരി: തൃശൂർ വടക്കാഞ്ചേരിയിൽ കോടതിയിലേക്ക് കൊണ്ടുവരും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. ആലപ്പുഴ സ്വദേശികളായ കുപ്രസിദ്ധ കുറ്റവാളി വടിവാൾ വിനീത്, കൂട്ടാളി രാഹുൽ എന്നിവരാണ് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
റെയിൽവേ സ്റ്റേഷന് പിന്നിലൂടെയുള്ള കാട്ടിലേക്ക് പ്രതികൾ ഓടിക്കയറുന്നത് കണ്ടതായി പ്രദേശവാദി തോമസ് പറഞ്ഞു. വടക്കാഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി, ചരൽ പറമ്പ്, റെയിൽവേ കോളനി, കുമ്പളങ്ങാട് വ്യാസ, ഇരട്ടക്കുളങ്ങര എന്നീ മേഖലകളിൽ പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.