അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

അടക്കാത്തോട്: അടക്കാത്തോട്
സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനവും സ്കൂൾ കുട്ടികളുടെ ഇടയിൽ വ്യാപിക്കുന്ന അക്രമവാസനകളും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) രൂപീകരിച്ചത്.
PTA പ്രസിഡന്റ് ജയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു. കേളകം സബ് ഇൻസ്പെക്ടർ പി എം റഷീദ്, പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ, കേളകം ഹെൽത്ത് ഇൻസ്പെക്ടർ ബിനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി പ്രവീൺ, ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , MPTA പ്രസിഡന്റ് മിനി തോമസ്, റിജോയ് എം എം , ജോഷി ജോസഫ് , സണ്ണി അറയ്ക്കമാലിൽ, കെജെ ജോസഫ് ,മജീദ്, മൂസാക്കുട്ടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി,ബിനു മാനുവൽ,ഷാന്റി സജി, ടോമി പുളിക്കക്കണ്ടം, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ, PTA , MPTA എന്നിവർ ചടങ്ങിൽ പങ്കെടുത്തു.