Uncategorized
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്കൂളിൽ വെച്ച് ഇരിട്ടി ഉപജില്ല ജെ ആർ സിയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

അടയ്ക്കാത്തോട്: സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ ഇരിട്ടി ഉപജില്ലാ ജെആർസി വിരുദ്ധ പ്രവർത്തനങ്ങൾ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സെബിൻ ഐക്കരത്താഴത്ത് സന്ദേശം നൽകി. ലഹരി വിരുദ്ധ ലഘുലേഖ സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ പ്രകാശനം ചെയ്തു. ആൻമേരി, ആദിൽ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ ലഘുലേഖ വിതരണം ചെയ്തു. പരിപാടികൾക്ക് ജെആർസി കൗൺസിലർ സോളി ജോസഫ് നേതൃത്വം നൽകി.