വള്ളിത്തോട് വീട്ടിൽ നിന്നും നാടൻ തോക്കും തിരകളും പിടിച്ചു; ഒരാൾ അറസ്റ്റിൽ

ഇരിട്ടി: വള്ളിത്തോട് വീട്ടിൽ സൂക്ഷിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും തിരകളും പിടിച്ചു. വള്ളിത്തോട് നിരങ്ങൻചിറ്റയിൽ കല്ലൂരാൻ ഹൗസിൽ കെ.ജോസഫിന്റെ(57) വീട്ടിൽ നിന്നാണ് ഇരട്ടി എസ്ഐ. കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടൻതോക്കും 9 തിരകളും പിടിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും കണ്ടെടുത്തത്. വീട്ടുടമസ്ഥനായ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ തോക്ക് നായാട്ടിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
ഒരാഴ്ച മുൻപ് ആറളം ഫാമിൽ നാടൻ തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൻറെ അന്വേഷണം തുടരുന്നതിനിടയാണ് വള്ളിത്തോട് വീട്ടിൽ സൂക്ഷിച്ച നിലയിൽ നാടൻ തോക്കും തിരകളും പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ജോസഫിനെ റിമാൻഡ് ചെയ്തു.