Uncategorized

‘മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമിഏറ്റെടുപ്പ് തടയില്ല’; ഹാരിസണ്‍സിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുപ്പ് തടയില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍സിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹാരിസണ്‍സ് മലയാളം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.

ഇടക്കാല ഉത്തരവ് നൽകണം എന്നായിരുന്നു ഹാരിസൺ മലയാളത്തിന്റെ ആവശ്യം. എന്നാൽ ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സംസ്ഥാന സർക്കാരിന് ആവശ്യമുള്ള സമയത്ത് ഈ ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

എന്നാൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച നിലപാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി 63 ഹെക്ടർ വരുന്ന നെടുമ്പാലയിലെ എസ്റ്റേറ്റ് ഭൂമി തൽക്കാലം ഏറ്റെടുക്കില്ലെന്നും എൽസൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുത്താൽ മതിയാകും എന്നതായിരുന്നു സർക്കാർ കോടതിയിൽ അറിയിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button