Uncategorized

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതി യോഗം ചേർന്നു

കേളകം: സ്കൂളുകളിൽ പരീക്ഷാകാലം അവസാനിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും പൊതുജനവും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് യോഗം ഉദ്ഘാടനം ചെയ്തു. കേളകം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രമേശൻ മാറാടി, എക്സൈസ് ഓഫീസർ പി ടി യേശുദാസൻ, വാർഡ് മെമ്പർ സുനിത രാജു, മറ്റ് വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ മറ്റ് അധ്യാപകർ തുടങ്ങി കേളകത്തെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധിപേർ യോഗത്തിൽ സംബന്ധിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പരീക്ഷ തീരുന്ന സമയത്ത് കേളകം ടൗണിലും പരിസരത്തും പോലീസിന്റെയും എക്സൈസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button