Uncategorized

കാറിന്റെ ഹോൺ മുഴക്കി, എടപ്പാളിൽ തൃത്താല സ്വദേശിക്ക് മർദ്ദനം, കേസ്

എടപ്പാൾ: മലപ്പുറം എടപ്പാളിൽ ഹോൺ മുഴക്കിയതിന് കാർ യാത്രികന് മർദ്ദനം. പാലക്കാട് തൃത്താല സ്വദേശി ഇർഷാദിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളിൽ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പൊലീസ് കേസെടുത്തു. ഇയാളിൽ നിന്ന് നേരത്തെ കഞ്ചാവ് പിടികൂടിയിരുന്നതായി പൊലീസ് വിശദമാക്കുന്നത്. അക്രമി യുവാവിന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

മറ്റൊരു സംഭവത്തിൽ ലോൺ അടക്കാൻ വൈകിയതിന് ഗൃഹനാഥനെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിൽ കയറി ആക്രമിച്ചു. കോട്ടയം പനമ്പാലത്താണ് സംഭവം. പനമ്പാലം സ്വദേശി സുരേഷിനാണ് മർദ്ദനമേറ്റത്. ബെൽസ്റ്റാർ എന്ന സ്ഥാപനത്തിലേ ജീവനക്കാരൻ ആണ് സുരേഷിനെ മർദിച്ചത്. ആക്രമണത്തിൽ സുരേഷിന് ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ആക്രമിച്ചത്. പതിനായിരം രൂപ ആണ് സുരേഷ് തിരിച്ചടയ്ക്കാൻ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button