Uncategorized
ആശ്വാസ ഞായര്‍; മാര്‍പാപ്പ ആശുപത്രി വിട്ടു; വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി

രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ ഇന്ന് വിശ്വാസികള്‍ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ പത്താം നിലയില്‍ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിജയസൂചകമായി അദ്ദേഹം വിശ്വാസികള്‍ക്ക് നേരെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടി. നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. മാര്‍പാപ്പ ഇന്ന് തന്നെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍