ഡാമുകൾക്കു ഇരു കരകളിലും 120 മീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചത് പുനഃപ്പരിശോധിക്കണമെന്നു സിപിഐ ഇരിട്ടി

ഇരിട്ടി:കേരളത്തിൽ 61 ഡാമുകൾക്കു ഇരു കരകളിലും 120 മീറ്റർ ദൂരം ബഫർ സോണായി പ്രഖ്യാപിച്ചത്
പുനഃപ്പരിശോധിക്കണമെന്നു സിപിഐ ഇരിട്ടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പഴശ്ശി ജലശേചന പദ്ധതിയെചുറ്റിയുള്ള സ്വന്തം സ്ഥലത്തു ജനങ്ങൾ നിർമിച്ചു വരുന്ന, ഭാവിയിൽ നിർമ്മിക്കാനിരിക്കുന്ന വീടുകൾക്ക് ബഫർ സോൺ ഭീഷണിയായിട്ടുണ്ട്.
ഇരിട്ടി വിശ്വശ്രീ കലാക്ഷേത്രം ഹാളിൽ വെച്ച് നടന്ന സിപിഐ ഇരിട്ടി ബ്രാഞ്ച് സംമ്മേളനം സി രാജന്റെ അധ്യക്ഷതയിൽ ഷിജിത് വായന്നൂർ ഉൽഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പായം ബാബുരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ വി രവീന്ദ്രൻ, ചാവശ്ശേരി ലോക്കൽ സെക്രട്ടറി കെ പി പദ്മനാഭൻ, ഡോ ജി ശിവരാമകൃഷ്ണൻ,ബെന്നി പാലക്കൽ, ഇ രവി എന്നിവർ സംസാരിച്ചു.
പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഡോ ജി ശിവരാമകൃഷ്ണനെയും അസി : സെക്രട്ടറി യായി സി രാജനെയും തിരഞ്ഞെടുത്തു.