Uncategorized
പണം അപഹരിച്ചതായി ആരോപണം; സീനിയർ വിദ്യാർഥിക്ക് ജൂനിയേഴ്സിന്റെ ക്രൂരമർദനം

തമിഴ്നാട് കോയമ്പത്തൂരിൽ സീനിയർ വിദ്യാർഥിക്ക് ജൂനിയേഴ്സിന്റെ ക്രൂരമർദനം.
നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം അപഹരിച്ചെന്ന് ആരോപിച്ചാണ് മർദനം.ഹോസ്റ്റൽ മുറിയിൽ വച്ചാണ് വിദ്യാർഥിയെ മർദിച്ചത്. സീനിയർ വിദ്യാർഥിയെ മർദിച്ച് മുട്ടിൽ നിർത്തി കൈ പൊക്കി മാപ്പ് പറയിപ്പിച്ചു. സംഭവത്തിൽ 13 ഒന്നാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഹോസ്റ്റൽ മുറിയിലെ മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.