Uncategorized

കടയിലെത്തിയ സ്വദേശി പണം നൽകാതെ മുങ്ങി; തടയാൻ ശ്രമിച്ച പ്രവാസിയെ വാഹനമിടിച്ച് കൊലപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല പ്രദേശത്ത് ഒരു പലചരക്ക് കട തൊഴിലാളിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരനെ ജഹ്‌റയിലെ ഡിറ്റക്ടീവുകൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ-ദവാസിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുമ്പ് സമാനമായ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ ആ കേസുകളിൽ മരണമൊന്നും സംഭവിച്ചില്ല. പകരം, പലചരക്ക് കടയിലെ തൊഴിലാളികളായ ഇരകൾക്ക് വിവിധ പരിക്കുകൾ സംഭവിച്ചതായി കണ്ടെത്തി.

മാർച്ച് 14ന് നടന്ന സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന പ്രതി ചില സാധനങ്ങൾ ആവശ്യപ്പെട്ട് അൽ-മുത്‌ലയിലെ ഒരു മൊബൈൽ പലചരക്ക് കട ജീവനക്കാരനെ സമീപിക്കുകയായിരുന്നു. ഇയാള്‍ ആവശ്യപ്പെട്ട സാധനങ്ങൾ കിട്ടിയതോടെ പ്രതി പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് പ്രവാസി തൊഴിലാളി വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ പ്രതി വാഹനം വേഗത്തിൽ ഓടിച്ചു. തൊഴിലാളിയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ തൊഴിലാളി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button