Uncategorized
മെഡിക്കൽ സർവീസസ് കോർപറേഷന് 100 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്‍റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചത്. ഈ വർഷം ആകെ 606 കോടി രൂപയാണ് കോർപറേഷന് സഹായമായി നൽകിയത്. ബജറ്റ് വിഹിതത്തിന് പുറമെ 250 കോടി രൂപ നൽകി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ. ഇതും അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു.