Uncategorized
വാടക വീട്ടില്‍ രണ്ട് കിലോ വീതം 25 പാക്കറ്റുകൾ, മൂന്ന് യുവാക്കൾ പിടിയിലായി; മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വന്‍ കഞ്ചാവ് വേട്ട. പേങ്ങാട് മുളംകുണ്ടയിലെ വാടക വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച 50.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊണ്ടോട്ടി പൊലീസാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശികളായ ജിബില്‍ (22), ജാസില്‍ അമീന്‍ (23), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് പിടിയിലായത്.