Uncategorized
വീട്ടിൽ കന്നാസില്‍ ഭദ്രമായി സൂക്ഷിച്ചത് 8 ലിറ്റര്‍ ചാരായം; ഗൃഹനാഥനെ പിടികൂടി പൊലീസ്

കോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ നാടന്‍ ചാരായവുമായി ഗൃഹനാഥന്‍ പിടിയില്‍. മുതുകാട് കിളച്ച പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(49) യാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ വീട്ടിൽ നിന്നും കന്നാസില്‍ സൂക്ഷിച്ച നിലയില്‍ എട്ട് ലിറ്റര്‍ ചാരായമാണ് കണ്ടെത്തിയത്.
മദ്യക്കുപ്പികളും ഒഴിഞ്ഞ കന്നാസുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. വീട്ടില്‍ വച്ച് ചാരായം നിര്‍മിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ ജിതിന്‍ വാസുവിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പ്രകാശ് ചാക്കോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെസി ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെകെ ഷിജിത്ത്, ലിസ്‌ന, റാഷിദ് തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.