Uncategorized
മകന്റെ പിതൃത്വത്തിൽ സംശയം; പൂണെയിൽ മൂന്നര വയസ്സുകാരനെ അച്ഛൻ കഴുത്തറുത്ത് കൊന്നു

പൂണെയിൽ അച്ഛൻ മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെയും പ്രതി നിരന്തരമായി സംശയിച്ചിരുന്നു.ഐ ടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇയാൾ കഴിഞ്ഞ രണ്ട് മാസമായി വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.
കുട്ടിയുടെ അമ്മ ചന്ദനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ന് മാധവ് മകനോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ കൊലപാതകത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇയാൾ ഒരു കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.