Uncategorized

പേരാവൂർ പഞ്ചായത്ത് ബജറ്റ്; മുഴുവൻ ഭവനരഹിതർക്കും വീടിനും ശുചിത്വ പേരാവൂരിനും മുൻഗണന

പേരാവൂർ: പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വീടിനും ശുചിത്വ-ഹരിതാഭ പേരാവൂരിനും മുൻഗണന നല്കി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 28 കോടി 52 ലക്ഷം രൂപ വരവും 28 കോടി 18 ലക്ഷം ചിലവും 34 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീട് നിർമിക്കാനും ഉന്നതികളിലെ കാലഹരണപ്പെട്ട വീടുകളുടെ പുനർനിർമാണത്തിനും അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി. ഘടക സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കാനും ടൗണിലെ പാർക്കിങ്ങ് സംവിധാനം പരിഹരിക്കാനുമുൾപ്പെടെ ലക്ഷ്യമിട്ടുള്ള വികേന്ദ്രക്ക് അഞ്ചു കോടി വകയിരുത്തിയത് പേരാവൂരിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കും. ടൗൺ സൗന്ദര്യവത്കരണം,ടേക്ക് എ ബ്രേക്ക്, മാലിന്യമുക്ത വാർഡുകൾ തുടങ്ങി ശുചിത്വ-ഹരിതാഭപേരാവൂരിന് ഒരു കോടിയും ബജറ്റിലുണ്ട്.

ഓപ്പൺ ജിംനേഷ്യത്തിന് കാൽ കോടി, ഉന്നതികളിലെ സമഗ്ര വികസനത്തിന് 36 ലക്ഷം, അതിരദിദ്രരെ മുഖ്യധാരയിലെത്തിക്കാൻ 30 ലക്ഷം , ശിശുസൗഹൃദ അങ്കണവാടികൾക്ക് 20 ലക്ഷം, എല്ലാ പ്രദേശത്തും തെരുവു വിളക്കുകൾ സ്ഥാപിക്കാൻ 20 ലക്ഷം, പശ്ചാത്തല മേഖലയുടെ വികസനത്തിന് അഞ്ച് കോടി, വയോജന ക്ഷേമത്തിന് 12 ലക്ഷം, എല്ലാ വാർഡുകളിലും ലൈബ്രറി പദ്ധതിക്ക്15 ലക്ഷം എന്നിവയും ബജറ്റിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനാവുകയും ബ്ലോക്ക് ബ്ലോക്ക് വൈസ്.പ്രസിഡന്റ് പ്രീത ദിനേശൻ, എം.ഷൈലജ, റീന മനോഹരൻ, കെ.വി.ശരത്ത്,കെ.എ.രജീഷ്, ബാബു തോമസ് എന്നിവർ സംസാരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button