Uncategorized
വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പൊലീസുകാരനെ ആക്രമിക്കുകയും ആയിരുന്നു.