Uncategorized

13 വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്ക്കന് പത്ത് വർഷം കഠിനതടവ്

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബോട്ട് ഡ്രൈവറായ മധ്യവയസ്ക്കന് 10 വർഷം കഠിനതടവും 1,00.500 രൂപ പിഴയും ശിക്ഷ. മാട്ടൂൽ മടക്കരയിലെ ടി.എം.വി ഹൗസിൽ ടി.എം.വി മുഹമ്മദലി എന്ന കുട്ടൂസിനെയാണ് (52) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2021 ഫിബ്രവരി 11നായിരുന്നു കേസിനാസ്‌പദ സംഭവം. കേസിന്റെ വിചാരണ കഴിഞ്ഞ് 8 മാസം മുമ്പേ വിധിപറയാൻ മാറ്റിവെച്ച സമയത്ത് വിദേശത്തേക്ക് കടന്ന പ്രതി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി വീട്ടിൽ നിന്നും പിടികൂടിയ ഇയാൾ റിമാൻഡിലായിരുന്നു. 3 വകുപ്പുകളിലായിട്ടാണ് 10 വർഷം ശിക്ഷ ലഭിച്ചത്. അന്നത്തെ പഴയങ്ങാടി എസ്.ഐ ഇ. ജയചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button