Uncategorized

ഏയ് ഓട്ടോ; ഓട്ടോറിക്ഷയിൽ 15 മിനിറ്റ് വെയിറ്റിംഗ് ചാർജ് പത്ത് രൂപ

എവിടെയെങ്കിലും പോകാൻ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോൾ നമ്മൾ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവർ ഒരു തുക പറയും അത് കേൾക്കുമ്പോൾ ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാൻ ചേട്ടന്റെ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന്. അങ്ങനെ തർക്കം നടക്കുകയും ചെയ്യും. എന്നാൽ ഇനി അത് വേണ്ട. ഓട്ടോറിക്ഷാ യാത്രകൾ കൂലിത്തർക്കത്തിൽ അവസാനിക്കുന്നത് തടയാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഓട്ടോകളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യയാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചതിനെത്തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തുന്നത്. സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളിലും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button