Uncategorized
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി വെച്ചു

ദില്ലി: മാർച്ച് 24,25 തിയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു.ഐ ബി എയുമായി ബാങ്ക് ജീവക്കാരുടെ സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിങ് മേഖലയിലെ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, പുറംകരാർ ജോലി സമ്പ്രദായവും അന്യായമായ തൊഴിൽരീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബാങ്ക് ജീവനക്കാർ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.