Uncategorized
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ വർധിപ്പിച്ചു

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് ആശ്വാസം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡി.എ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡി.എ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.