Uncategorized

മണ്ഡല പുനർനിർണയത്തിനെതിരെ ഒന്നിച്ച്, 3 മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പങ്കെടുക്കും

ചെന്നൈ: മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടം കേവലം ലോക്സഭാ സീറ്റുകൾക്ക് വേണ്ടിയല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപി ഇതര പാർട്ടികളുടെ ഐക്യ കർമ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിൻ വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.

ഇന്നലെ ചെന്നൈയിലെത്തിയ പിണറായി വിജയന് പുറമേ, രേവന്ത് റെഡ്ഢി, ഭഗവന്ത് സിംഗ് മൻ എന്നീ മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പങ്കെടുക്കുന്ന യോഗത്തിലെ ചർച്ചകൾക്ക് അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കും.കേരളത്തിൽ നിന്ന് കെ.സുധാകരൻ, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ, പി.എം.എ.സലാം തുടങ്ങിയവർ യോഗത്തിനെത്തുമെന്നാണ് അറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button