Uncategorized
കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്.