Uncategorized
കുനിത്തല ശ്രീനാരായണ ഗുരു മഠത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പേരാവൂര്‍: കുനിത്തല ശ്രീനാരായണ ഗുരു മഠത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുനിത്തല ശ്രീനാരായണ ഗുരു മഠത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പേരാവൂര്‍ ടൗണില്‍ നിന്നും കുനിത്തലയിലേക്ക് റാലി നടത്തി. തുടര്‍ന്ന് ശ്രീനാരായണ ഗുരുമഠം ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടി മഠം പ്രസിഡന്റ് പി.പുരുഷോത്തമന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ സി.യമുന, എം. ഷൈലജ,വി ബാബു മാസ്റ്റര്‍,മാക്കുറ്റി ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സൈസ് ഓഫീസര്‍ ശ്രീജിത്ത് കെ ബോധവത്കരണ ക്ലാസെടുത്തു.