പേരാവൂർ റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ രജിസ്ട്രേഷൻ ഫോം വിതരണ ഉദ്ഘാടനം നടന്നു

പേരാവൂർ:’ഓടി തോൽപ്പിക്കാം ലഹരിയെ’എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മിനി മാരത്തോൺ രജിസ്ട്രേഷൻ ഫോം വിതരണ ഉദ്ഘാടനം നടത്തി. ഇൻറർനാഷണൽ വോളിബോൾ മെമ്പർ ആയിരുന്ന ജീന മാത്യുവിന് രജിസ്ട്രേഷൻ ഫോം നൽകിക്കൊണ്ട് പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ ടി പി യേശുദാസ് ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 13 ന് വൈകിട്ട് 4 .30ന് നടക്കുന്ന മാരത്തോണിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക. പങ്കെടുക്കുന്ന റണ്ണേഴ്സിന് ടീഷർട്ട്, മെഡൽ, ലഘുഭക്ഷണം എന്നിവയും,കൂടാതെ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ലഭിക്കും. പേരാവൂർ അത്‌ലറ്റ് അക്കാദമിയാണ് മാരത്തോണിന്റെ ടൈറ്റിൽ സ്പോൺസർ. അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ എംപി സുരേഷ് ബാബു, എൻ പത്മരാജൻ, റണ്ണേഴ്സ് പ്രസിഡൻറ് സൈമൺ മേച്ചേരി, കോഡിനേറ്റർ ഡെനി ജോസഫ്, സെക്രട്ടറി ഷിജു ആര്യപറമ്പ്, ട്രഷറർ ജെയിംസ് തേക്കനാൽ, ഭാരവാഹികളായ റഫീഖ്, ടോമി ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.