Uncategorized

ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം: കളമശേരി പാതയിൽ 5 കിലോമീറ്ററോളം വൻ ഗതാഗത കുരുക്ക്

കൊച്ചി: കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്ക്. ഇരുമ്പനത്തു നിന്ന് കളമശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. ടാങ്കർ ലോറിയും ബസ്സും കൂട്ടി ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ടാങ്കറിൻ്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണിത്. ക്രെയിനെത്തിച്ച് ടാങ്കർ മാറ്റാനുള്ള ശ്രമം തുടരുകയാണ്.

പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻ്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസിടിച്ചാണ് അപകടം. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ബസ് മാത്രമാണ് ആദ്യ ഘട്ടത്തിൽ റോഡിനരികിലേക്ക് മാറ്റിയിടാൻ സാധിച്ചത്. ടാങ്കർ ലോറി റോഡരികിൽ ഒഴിഞ്ഞ ഇടത്തേക്ക് മാറ്റാനായി ക്രെയിൻ ഉപയോഗിച്ച് വലിച്ചുകൊണ്ട് പോവുകയാണ്.

അപകടത്തിൽ 3 പേർക്ക് സാരമായ പരുക്കേറ്റു. വാഹനത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്ത് എത്തിച്ചു. സ്ഥലത്ത് പോലീസ്, ഫയർ ഫോഴ്സ് എന്നിവർ രക്ഷാ പ്രവർത്തനം നടത്തി വരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button