Uncategorized
മണോളിക്കാവ് സംഘര്‍ഷം: സ്ഥലംമാറ്റിയ പൊലീസുകാര്‍ക്ക് ‘അഭിവാദ്യമര്‍പ്പിച്ച്’ സഹപ്രവര്‍ത്തകര്‍; അതൃപ്തി പരസ്യമാക്കി മൊമെന്റോയിലെ വാചകം

കണ്ണൂര്‍ മണോളിക്കാവിലെ സിപിഐഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.