Uncategorized

കോഴിക്കോട് ഷിബില വധക്കേസ്; പ്രതിയായ ഭർത്താവിൻ്റെ ലഹരിബന്ധം അന്വേഷിക്കാൻ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ ഭർത്താവ് യാസിറിൻ്റെ ലഹരി ബന്ധങ്ങൾ അന്വേഷിക്കാൻ പൊലീസ്.യാസിർ-ഷിബില വിവാഹം നടക്കുന്ന സമയത്തും യാസിർ ലഹരി ഉപയോ​ഗിക്കാറുണ്ടായിരുന്നുവെന്നും, വിവാഹത്തിന് ശേഷവും യാസിർലഹരി ഉപയോ​ഗം തുടർന്നുവെന്നും പൊലീസ് പറ‍ഞ്ഞു. യാസിർ നടത്തിയത് ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഷിബില തനിക്കൊപ്പം ചെല്ലാത്തതിലുള്ള വൈരാ​​ഗ്യത്തെ തുടർന്നായിരുന്നു കൊലപാതം നടത്തിയതെന്നും തന്നെ ത‍ടയാൻ ശ്രമിച്ചത് കൊണ്ടായിരുന്നു മാതാപിതാക്കളേയും ആക്രമിച്ചതെന്നാണ് യാസിൽ പൊലീസിന് നൽകിയ മൊഴി. പൊലീസ് ഇന്ന് ഷിബിലയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും.

യാസിർ ലഹരിക്ക് അടിമയായിരുന്നെങ്കിലും കൊല നടത്താൻ എത്തിയ സമയം യാസിർ ലഹരി ഉപയോ​ഗിച്ചിരുന്നില്ല എന്നായിരുന്നു പൊലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രക്തപരിശോധനയടക്കം നടത്തിയിട്ടുണ്ട്. നിലവിൽ പ്രതി റിമാൻഡിലാണ്, ഇന്നോ, നാളേയോ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും, കൊലനടത്തിയ ഷിബിലയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസം വൈകിട്ട് നേമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button