Uncategorized

അഴിമുഖത്തെ മണൽ നീക്കം ചെയ്യണം; മുതലപ്പൊഴിയിൽ റോഡ് ഉപരോധിച്ച് മത്സ്യ തൊഴിലാളികൾ

തിരുവനന്തപുരം: അഴിമുഖത്തെ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. തീരദേശ റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. അഞ്ച്തെങ്ങു മുതൽ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുകയാണ്. കളക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. ആംബുലൻസ് ഒഴികെയുളള എല്ലാ വാഹനങ്ങളും തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.

മൂന്നു നാലുമാസമായി മണൽ നീക്കം ചെയ്യാതെ കിടക്കുകയാണ്. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടന്നില്ല. മന്ത്രിമാർ വന്ന് അവധികൾ പറയുമെന്നല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് പണിക്ക് പോവാൻ പറ്റുന്നില്ല. ഇന്നലെയും മൺതിട്ടയിലിടിച്ച് അപകടമുണ്ടായി. ഈയാഴ്ച്ചയിൽ നാലാമത്തെ സമരമാണ് ചെയ്യുന്നത്. എന്നിട്ടുപോലും അധികൃതർ ഇടപെടുന്നില്ല. എല്ലാം അറിയാമായിരുന്നിട്ടും അധികാരികൾ ഇടപെടുന്നില്ല. ആവശ്യങ്ങൾ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നതെന്നും ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button