Uncategorized

കളറായി മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്, കൈകുലുക്കി ചിരിച്ച് പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ‍ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും അം​ഗങ്ങളെത്തി. എന്നാൽ രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനും പരസ്പരം ചിരിച്ചു കൊണ്ട് കൈകൊടുക്കുന്ന രം​ഗങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ച. സംഭവത്തിന്റെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി അഭിപ്രായങ്ങളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിനു താഴെ വരുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ആ കൈ പോയി വാഷ് ചെയ് ഇവൻക്ക് കൈ കൊടുക്കരുത്, നാളെ ഫുഡിനെപ്പറ്റി പറ്റി കുറ്റം പറയും, പിന്നെ ഏതു വിധേനയും തടയും എന്ന് ഒരാൾ പോസ്റ്റിനടിയിൽ കമന്റ് ചെയ്തിട്ടുണ്ട്. ബിരിയാണിയിൽ ഏലയ്ക്കാ കടിച്ചെന്നും പറഞ്ഞ് നാളെ ഉസ്മാൻ അടിയന്തരപ്രമേയം നൽകാൻ സാധ്യതയെന്നാണ് മറ്റൊരു കമന്റ്. ഇപ്പോൾ പോലും മുഖ്യമന്ത്രി ചിരിക്കുന്നില്ലെന്ന് ഏറെപ്പേർ അഭിപ്രായമായി രേഖപ്പെടുത്തി. CM ചിരിച്ചില്ല എന്ന് പറഞ്ഞ് നാളെ അടിയന്തര പ്രമേയം കൊണ്ട് വരുമെന്ന് ഒരാൾ കമന്റായി രേഖപ്പെടുത്തി. എന്നാൽ സതീശനെ മുഖ്യമന്ത്രി ക്ഷണിച്ചിട്ട് വന്നതല്ലെ ഇതിലും രാഷ്ട്രീയം കലർത്തി എന്തിനാണ് വൃത്തികെട്ട കമൻ്റുകൾ ഇടുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് എല്ലാ കള്ളന്മാരും ഒന്നായി ….ഇതെല്ലാം കാണുന്ന അണികൾ പൊട്ടന്മാരും …അവരാരും തമ്മിൽ തമ്മിൽ ഇഫ്താർ വിരുന്നുകളോ മറ്റു സത്കാരങ്ങളോ തമ്മിൽ തമ്മിൽ പറയില്ല,കണ്ടാൽ മിണ്ടില്ല വെറും മണ്ടന്മാർ എന്ന് മറ്റൊരാളുടെ അഭിപ്രായം.

ഇന്ന് നടന്ന മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ​നായകൻ ആസിഫ് അലി, രമേഷ് നാരായണൻ, സാദിക് അലി ശിഹാബ് തങ്ങൾ, വെള്ളാപ്പള്ളി നടേശൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോടുള്ള സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍റെ പെരുമാറ്റം നേരത്തെ വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. എന്നാൽ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് തന്നെ ആണ് ഈ സന്തോഷം പങ്കിടലിനും വേദിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button