Uncategorized

ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്, വിരലടയാളം ലഭിച്ചിട്ടില്ല; അലനല്ലൂർ ക്ഷേത്രത്തില്‍ മോഷണം; അന്വേഷണം

പാലക്കാട്: പാലക്കാട് അലനല്ലൂർ ക്ഷേത്രത്തിൽ നിന്നും തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നാട്ടുകൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര ചിരട്ടക്കുളം മരാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ അരപ്പവൻ മാല, നാലു തൂക്കുവിളക്ക്, രണ്ടു നിലവിളക്കുകൾ കവർന്നത്.

വാതിലിന്റെ ബോൾട്ട് ഇളക്കിനീക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ക്ഷേത്രഭാരവാഹികളുടെ പരാതി പ്രകാരം നാട്ടുകൽ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സമീപത്ത് ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്. വിരലടയാളം ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്ഷേത്രത്തിനകത്ത് സിസിടിവി ഇല്ല എന്ന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ക്ഷേത്ര പരിസരത്തുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button