Uncategorized
പണിമുടക്ക് വരുന്നു; ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകൾ മുടങ്ങും

കണ്ണൂർ: ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നു. 9 യൂണിയനുകൾ ചേർന്നുള്ള ബാങ്ക് പണിമുടക്ക് മാർച്ച് 24, 25 തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്. ഞയറാഴ്ചക്ക് ശേഷം വരുന്ന ദിവസങ്ങൾ ആയതിനാൽ മൂന്ന് ദിവസങ്ങളിൽ ബാങ്ക് ഇടപാടുകളിൽ തടസം നേരിടും. യുണൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. മാർച്ച് 31 ഈ സാമ്പത്തിക വർഷത്തിൻറെ അവസാന ദിനം അവധി ആണെങ്കിലും ജീവനക്കാർ ബാങ്കിൽ എത്തണമെന്ന് ആർ ബി ഐ നിർദേശമുണ്ട്.