Uncategorized
കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് 12 വയസുകാരി; കൊലപാതകത്തിന് കാരണം സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി

കണ്ണൂർ: പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. മുത്തുവിൻ്റെ സഹോദരൻ്റെ മകളായ 12 വയസുകാരിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.