Uncategorized
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഫ്ലൈ ഓവറിൽ നിന്ന് ബൈക്ക് താഴേക്ക് വീണു; കിട്ടിയത് കഞ്ചാവ്

കോയമ്പത്തൂർ: കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ കൈമാറുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് അപകടത്തിൽ പരിക്കേറ്റു. കോയമ്പത്തൂരിലെ ചെട്ടിപ്പാളയത്തിലായിരുന്നു സംഭവം. ഒന്നര കിലോഗ്രാം കഞ്ചാവും മൂന്ന് ഗ്രാം മെത്താംഫിറ്റമിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
രാമനാഥപുരം സ്വദേശികളായ ദീപൻരാജ് (23), എൻ ഹൃത്വിക് റോഷൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പൊലീസ് ചെട്ടിപ്പാളയം ജെജെ നഗറിലെ ഫ്ലൈ ഓവറിൽ എത്തുകയായിരുന്നു. യാദൃശ്ചികമായി പൊലീസിനെ കണ്ട രണ്ട് യുവാക്കൾ പെട്ടെന്ന് ബൈക്കുമെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.